text
stringlengths
17
2.95k
ഈ പട്ടണത്തിലെ മറ്റ് ഉത്പന്നങ്ങൾ തേൻ, കൂൺ വ്യവസായം, പൂകൃഷി എന്നിവയാണ്.
ഈ പട്ടണം ഭക്ഷ്യോൽപ്പന്നങ്ങൾ അധികമായി ഉത്പാദിപ്പിക്കുന്നു.
ഇവ പ്രൊസസ് ചെയ്ത് കാഠ്മണ്ഡു, പോഖാറ പോലുള്ള പ്രമുഖ പട്ടണങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്നു.
ബഹുരാഷ്ട്ര കമ്പനികളായ കൊക്കക്കോള, സാൻ മിഗ്വേൽ എന്നിവയുടെ യൂണിറ്റുകൾ പട്ടണത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
അനേകം വാണിജ്യസ്ഥാപനങ്ങൾ ഈ പട്ടണം കേന്ദ്രമാക്കി പ്രവർത്തിക്കുന്നു.
ഈ പട്ടണം നില നിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 27°41′N 84°26′E ആണ്.
പട്ടണത്തിലെ ആകർഷണങ്ങൾ.
(20 ആയിരം തടാകം) ഭരത്പൂരിൻറെ തെക്കൻ മൂലയ്ക്കാണ് സ്ഥിതി ചെയ്യുന്നത്.
തടാകത്തിനു സമീപം പക്ഷി നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നു.
തടാക പ്രദേശം മുതലകളെ കാണാൻ സാധിക്കുന്നു.
ചിത്വാൻ ദേശീയോദ്യാനത്തിനു സമീപമാണ് ബിഷാസാരി തടാകം.
ഭരത്പൂർ പട്ടണമദ്ധ്യമായ ചൌബിസ്കാത്തിൽ നിന്ന് കേവലം അഞ്ചു കിലോമീറ്റർ തെക്കായിട്ടാണിത്.
ചിത്വാൻ ദേശീയോദ്യാനം.
ചിത്വാൻ ദേശീയോദ്യാനം ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങൾ അധിവസിക്കുന്ന വിപ്രദേശമാണ്.
ഇവിടെ ആനകൾ, റോയൽ ബംഗാൾ കുടവകൾ, മുതലകൾ, മാനുകൾ മറ്റു വർഗ്ഗങ്ങളിലുള്ള വന്യമൃഗങ്ങൾ നിവധിയുണ്ട്.
കാഠ്മണ്ഡുവും പൊഖാരയും കഴിഞ്ഞാൽ, നേപ്പാളിലെ മൂന്നാമത്തെ വലിയ വിനോദ സഞ്ചാര കേന്ദ്രമാണിത്.
പടിഞ്ഞാറൻ ഭരത്പൂരിലുള്ള നാരായണി നദി, വട്ക്കു നിന്നു തെക്കോട്ടൊഴുകുന്ന നദിയാണ്.
നേപ്പാളിലെ ആഴം കൂടിയതും ഏറ്റവും വലിയ നദികളിലൊന്നുമാണിത്.
നദിയ്ക്കു മുകളിൽ നിർമ്മിച്ചിരിക്കുന്ന നാരായണി പാലം ചിത്വാൻജില്ലെയ നവൽപരാസി ജില്ലയുമായി ബന്ധിക്കുന്നു.
നദിയിലുള്ള നഗർബാൻ പോലുള്ള ചെറിയ ദ്വീപുകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.
റാപ്തി നദി കിഴക്കു ദിക്കിൽ നിന്ന് തെക്കു പടിഞ്ഞാറേ ദിക്കിലേയ്ക്ക് ഒഴുകുന്നു.
ഇത് ചിത്വാൻ ദേശീയോദ്യാത്തിൻറെ വടക്കൻ അതിരായി വരുന്നു.
ഗതാഗത മാർഗ്ഗങ്ങൾ.
ഈ പട്ടണത്തിൻറെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു.
കാഠ്മണ്ഡുവിലേയ്ക്ക് ഇവിടെ നിന്നു ദിവസേന വിമാന സർവ്വീസുകളുണ്ട്.
നാല് ആഭ്യന്തര വിമാനക്കമ്പനികളും ഗവണ്മെൻറ് ഉടമസ്ഥതിയിലുള്ള ഒരു വിമാനക്കമ്പനിയും ചേർ‌ന്ന് ഏഴുമുതൽ പതിനൊന്നു വരെ സർവ്വീസ് ഇവിടെ നിന്ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേയ്ക്കു നടത്തുന്നു.
മഹേന്ദ്ര ഹൈവേ ഈ പട്ടണത്തെ രാജ്യത്തെ പ്രമുഖ പട്ടണങ്ങളുമായി ബന്ധിക്കുന്നു.
വടക്കു കിഴക്കു നിന്നു മറ്റൊരു ഹൈവേ ഭരത്പൂരിനെ കാഠ്മണ്ഡുവുമായും ഇന്ത്യൻ അതിർത്തിക്കു സമീപം തെക്കു ഭാഗത്തുള്ള ബിർഗൻജുമായും ബന്ധിക്കുന്നു.
കുഷ്തിയ () പടിഞ്ഞാറൻ ബംഗ്ലാദേശിലെ ഖുൽന ഭരണ ഡിവിഷനിൽപ്പെട്ട ഒരു ജില്ലയാണ്.
കുഷ്തിയ ഇന്ത്യാ വിഭജനം തൊട്ടെ കുഷ്തിയ പ്രത്യേക ജില്ലയായി നിലനിന്നു വരുന്നു.
കുഷ്തിയ ബ്രിട്ടിഷ് ഇന്ത്യയുടെ കീഴിലുണ്ടായിരുന്ന ബംഗാൾ പ്രവിശ്യയിലെ നാദിയ ജില്ലയുടെ ഭാഗമായിരുന്നു.
കുഷ്തിയ, പ്രശസ്തരായ ബംഗാളി എഴുത്തുകാരുടെയും കവികളുടെയും ജന്മസ്ഥലമായിരുന്നു.
ഇസ്ലാമിക സർവ്വകലാശാല, ഷിലൈദഹ, കുതിബാരി, ലാലോണിന്റെ ഇന്നത്തെ കുഷ്തിയയിലെ പ്രധാന സ്ഥലങ്ങളാണ്.
മുഗൾ കാലത്തുമുതലുള്ള പാരമ്പര്യമുള്ള സ്ഥലമാണിത്.
ചരിത്രത്തിൽ പ്രസിദ്ധരായ പല വ്യക്തികളുടെയും ജന്മസ്ഥലമാണ്.
നോബൽ സമ്മാന ജേതാവായ രബീന്ദ്രനാഥ ടഗോർ ഈ ജില്ലയുടെ ഭാഗമായ ഷെലൈദാഹ എന്ന സ്ഥലത്തു തന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഘട്ടത്തിൽ താമസിച്ചിരുന്നു.
അവിടെവച്ച്, തന്റെ കവിതകളിൽ പ്രശസ്തമായ ചിലവ രചിച്ചു.
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന മൊഹമ്മദ് അസീസുർ റഹ്‌മാൻ, ശാസ്ത്രജ്ഞരായ ഖാലിഫ അസീസുർ റഹ്മാൻ, ഡോ. കാസി മൊതാഹർ ഹൊസൈൻ, കവിയായ അസീസുർ രഹ്‌മാൻ, നാടക പ്രവർത്തകരായ അഹ്മദ് ഷരീഫ്, മിസു അഹ്മദ്, സലഹ് ഉദ്ദിൻ ലൊവേലു, ഗായകരായ അബു സഫർ, ഫരീദ പർവീൺ, അബ്ദുൾ സഫ്ഫാർ തുടങ്ങിയ ഒട്ടേറെപ്പേർ ഇവിടെ ജനിച്ചു.
ഷാജഹാന്റെ കാലത്ത് ഇവിടെ ഒരു നദീതുറമുഖം നിർമ്മിക്കപ്പെട്ടു.
ബ്രിട്ടിഷ് ഗവൺമെന്റ് ഈ തുറമുഖം വിപുലമായി ഉപയോഗിച്ചു.
നീലം കൃഷിക്കാരും ഇവിടെവന്ന് താമസിച്ചതോടെയാണ് ഈ പട്ടണം വളർന്നത്.
അന്ന് ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൊൽക്കത്ത.
അതുവഴി അനേകം മില്ലുകളും വ്യവസായസ്ഥാപനങ്ങളും ഇവിടെ നിലവിൽവന്നു.
ഇവിടുത്തെ ഷാൽഗാർ മധുവ ഈ സമരത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു.
ഇത് കുഷ്തിയായിലെ എല്ലാ നീലം കൃഷിക്കാരെയും ബ്രിട്ടീഷുകാർക്കു നികുതി കൊടുക്കുന്നതിൽനിന്നും വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചു.
തുടർന്ന് വന്ന ഇൻഡിഗോ കമ്മിഷൻ റിപ്പോർട്ട് ഈ സമരം അവസാനിപ്പിക്കാൻ ഇടയാക്കി.
ബംഗ്ലാദേശിന്റെ വിമോചന സമരത്തിലും ഈ ജില്ല വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
എന്നാൽ, മുക്തിബാഹിനിയുടെ നേതൃത്വത്തിൽ പ്രാദേശികമായ ശക്തമായ ഏറ്റുമുട്ടൽ നടന്നു.
അതിൽ ഏപ്രിൽ ഒന്നോടുകൂടി പാകിസ്താനി പട്ടാളം പിൻവാങ്ങേണ്ടിവന്നു.
കുഷ്തിയ ജില്ലയ്ക്ക് 1608.80 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്.
രാജ്ഷാഹി, നതോർ, പാബ്ന എന്നീ ജില്ലകൾ ഉത്തരഅതിരിലുണ്ട്.
ചുവദങ്ക, ഝെനൈദ എന്നീ ജില്ലകളാണ് തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്നത്.
കിഴക്ക് രാജ്ബാരി ജില്ലയും പടിഞ്ഞാറ് പശ്ചിമ ബംഗാളിലെ മെഹെർപൂർ ജില്ലയുമാണ്.
ഗംഗ, ഗോറൈ-മധുമോതി, മാതാഭംഗ, കോളിഗോംഗ, കുമാർ എന്നീ നദികളാണ് ഈ ജില്ലയിലൂടെ ഒഴുകുന്നത്.
സില പൊറിഷോദ് : സഹീദ് ഹൊസൈൻ സഫോർ
ഇന്ത്യാ വിഭജന സമയത്താണ് കുഷ്തിയ ഒരു ജില്ലയായത്.
ഭെരമറ, ദൗലത്പൂർ, ഖോക്സ, കുമാർഖാലി, കുഷ്തിയ സദാർ, മിർപൂർ എന്നിവയാണ് കുഷ്തിയ ജില്ലയുടെ ഉപസിലകൾ.
കുഷ്തിയ ജില്ലയിൽ 1,946,838 ജനങ്ങളുണ്ട്.
അതിൽ 50.86% പുരുഷന്മാരും 49.14% സ്ത്രീകളുമാണ്.
ഇസ്ലാമിക് സർവ്വകലാശാലയാണ് പ്രധാന ഉന്നതവിദ്യാഭ്യാസകേന്ദ്രം.
[[വർഗ്ഗം:ബംഗ്ലാദേശിലെ ജില്ലകൾ]]
സിമ്പതി ഫോർ മിസ്റ്റർ വെൻജിയൻസ്
സിമ്പതി ഫോർ മിസ്റ്റർ വെൻജിയൻസ് (복수는 나의 것 "പ്രതികാരം എന്റേതാണ്") 2002-ൽ പുറത്തിറങ്ങിയ ഒരു ദക്ഷിണകൊറിയൻ ത്രില്ലർ ചല‌ച്ചിത്രമാണ്.
പാർക് ചാൻ-വൂക് ആണ് സംവിധായകൻ.
റയു എന്നയാൾ തന്റെ സഹോദരിക്ക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യാനായി വേണ്ട പണം സംഘടിപ്പിക്കാൻ ശ്രമിക്കുന്നതും അതോടനുബന്ധിച്ച സംഭവവികാസങ്ങളും മറ്റൊരു വ്യക്തിയുടെ പ്രതികാരവുമാണ് കഥ.
"ദ വെൻജിയൻസ് ട്രിലോജിയുടെ" ആദ്യ ചിത്രമാണിത്.
"ഓൾഡ്ബോയ്", "ലേഡി വെൻജിയൻസ്" എന്നിവയാണ് ഈ ട്രിലോജിയിലെ മറ്റുള്ള ചിത്രങ്ങൾ.
റയു ബധിരനും മൂകനുമാണ്.
ഒരു ഫാക്ടറിയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്.
വൃക്ക രോഗിയായ സഹോദരിക്ക് മാറ്റിവയ്ക്കുവാൻ വൃക്ക ആവശ്യമുണ്ട്.
റയുവിന്റെ വൃക്ക ഇതിന് യോജിക്കില്ല.
ജോലിയിൽ നിന്ന് പിരിച്ചുവിട്ടപ്പോൾ കിട്ടുന്ന പണം റയു ഒരു ബ്ലാക്ക് മാർക്കറ്റ് വൃക്ക വിൽപ്പനസംഘത്തിന്റെ അടുത്ത് കൊണ്ടുപോകുന്നു.
തന്റെ ഒരു വൃക്കയ്ക്ക് പകരം തന്റെ സഹോദരിക്ക് ആവശ്യമായ തരം വൃക്ക വേണം എന്നാണ് റയു ആവശ്യപ്പെടുന്നത്.
റയുവിന്റെ വൃക്കയും പണവും തട്ടിയെടുത്ത് ഈ സംഘം സ്ഥലം വിടുന്നു.
മൂന്നാഴ്ചയ്ക്ക് ശേഷം ഒരു ദാതാവിനെ ലഭിക്കുന്നുവെങ്കിലും ഓപ്പറേഷന് നൽകാനുള്ള പണം റയുവിന്റെ കൈവശമില്ല.
പണം സ്വരൂപിക്കുവാനായി റയുവിന്റ കാമുകിയായ യിയോങ്-മി എന്ന കമ്യൂണിസ്റ്റ്കാരി റയുവിനെ പിരിച്ചുവിട്ട മുതലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാം എന്ന അഭിപ്രായം മുന്നോട്ടുവയ്ക്കുന്നു.
ഡോങ് ജിനിന്റെ മകളായ യു-സാനിനെ അവർ തട്ടിക്കൊണ്ടുപോകുന്നു.
റയു അവളെ മേൽനോട്ടം നടത്തുന്ന ജോലിക്കാരനാന് എന്നാണ് യു-സാൻ കരുതുന്നത്.
റയു, യിയോങ്-മി എന്നിവർ ചേർന്ന് ഡോങ് ജിനിൽ നിന്ന് മോചനദ്രവ്യം വാങ്ങുന്നു.
ഇക്കാര്യമറിയുന്ന റയുവിന്റെ സഹോദരി ഇവർക്കൊരു ഭാരമാകാതിരിക്കാൻ ആത്മഹത്യ ചെയ്യുന്നു.
റയു തന്റെ സഹോദരിയുടെ മൃതദേഹം നഗരപ്രാന്തത്തിലുള്ള ഒരു നദിക്കരികിലേയ്ക്ക് മറവ് ചെയ്യാനായി കൊണ്ടുപോകുന്നു.
യു-സണിനെ ഇയാൾ കൂടെക്കൂട്ടുന്നു.
മറവുചെയ്യലിൽ മുഴുകിയിരുന്നതിനാലും ചെവി കേൾക്കാത്തതിനാലും യു-സൺ നദിയിൽ മുങ്ങിമരിക്കുമ്പോൾ റയുവിന് രക്ഷിക്കാൻ സാധിക്കുന്നില്ല.
റയുവിന്റെ പിന്നിൽ യു-സൺ മുങ്ങിമരിക്കുന്നു.
ഡോങ്-ജിൻ തന്റെ മകളുടെ മരണത്തിൽ ദു:ഖിതനാണ്.
ഇയാൾ മകളെ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുവാൻ സ്വകാര്യ ഡിക്റ്ററ്റീവുകളെ ചുമതലപ്പെടുത്തുന്നു.
ഡോങ്-ജിൻ യിയോങ്-മിയെ കണ്ടെത്തുകയും അവളെ പീഡിപ്പിക്കുകയും ചെയ്യുന്നു.
യു-സണിന്റെ മരണത്തിൽ അവൾ മാപ്പുചോദിക്കുന്നു.
പക്ഷേ തന്റെ സുഹൃത്തുക്കൾ തീവ്രവാദികളാണെന്നും താൻ മരിക്കുകയാണെങ്കിൽ അവർ നിങ്ങളെ കൊല്ലുമെന്നും അവൾ ഭീഷണിപ്പെടുത്തുന്നു.
ഭീഷണി വകവയ്ക്കാതെ (യിയോങ്-മിയുടെ നിറുത്താതെയുള്ള സംസാരം നിറുത്താൻ വേണ്ടി) ഡോങ്-ജിൻ അവളെ കൊല്ലുന്നു.
റയുവും ഡോങ്-ജിനും എതിരാളികളുടെ വീട്ടിലെത്തി കാത്തിരിക്കുന്നു.
വീട്ടിലെത്തുന്ന റയുവ്നെ കീഴ്പ്പെടുത്തി ഡോങ് ജിൻ തന്റെ മകൾ മരിച്ച നദീതീരത്ത് കൊണ്ടുപോകുന്നു.
റയുവിനെ വെള്ളത്തിലിറക്കി നിറുത്തി ഡോങ്-ജിൻ അയാളുടെ കാലിൽ മുറിവേൽപ്പിക്കുന്നു.
റയു മുങ്ങിമരിക്കുന്നു.
റയുവിന്റെ കഷണങ്ങളാക്കിയ ശവശരീരം കുഴിച്ചുമൂടുവാനായി ഡോങ്-ജിൻ ഒരു കുഴി കുഴിക്കുമ്പോൾ ഒരു കൂട്ടം ആൾക്കാർ അവിടെ വരുന്നു.
ഡൊങ്-ജിനിനെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം ഒരു കുറിപ്പ് ഇവർ അയാളുടെ നെഞ്ചിൽ ഒരു കത്തികൊണ്ട് തറച്ചുവയ്ക്കുന്നു.
ഇവർ യിയോങ്-മിയുടെ സുഹൃത്തുക്കളാണെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.
മരിച്ചുകൊണ്ടിരിക്കുന്ന ഡോങ്-ജിൻ അയാളുടെ രക്തം പുരണ്ട ആയുധങ്ങൾ റയുവിന്റെ ശരീരഭാഗങ്ങൾ നിറച്ച ചാക്ക് എന്നിവ ഉപേക്ഷിച്ച് ഇവർ പോകുന്നു.
"സിമ്പതി ഫോർ മിസ്റ്റർ വെൻജിയൻസ്" 2002 മാർച്ച് 29-നാണ് ദക്ഷിണകൊറിയയിൽ റിലീസ് ചെയ്തത്.
ലോകമാസകലമുള്ള പ്രദർശനങ്ങളിൽ നിന്ന് ലഭിച്ചു.